Skip to main content

Posts

Showing posts from August, 2021

ഒരു കവിത എഴുതിടട്ടെ

ഞാനിന്ന് ഒരു കവിത എഴുതിടട്ടെ ഞാനിന്ന് എൻ കവിത എഴുതിടട്ടെ പൊടി പിടിച്ചു കിടക്കുന്ന എൻ പഴയ ഓർമ തൻ ചരിത്രം മറക്കുവാൻ കഴിയാത്ത മായകാഴ്ച- തൻ ചരിത്രം നീ എന്നിലുള്ളപ്പോഴുള്ള ആ നല്ല കാലത്തിൻ ചരിത്രം… നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം എന്നുള്ളിൽ കവിതയായി ഒഴുകിടുമ്പോൾ ആ കവിത എന്തേ എഴുതുന്നില്ല ആ കവിത എന്തേ എഴുതുവാൻ കഴിയുന്നില്ല ഒരു തുണ്ടു കടലാസു കഷ്ണത്തിൽ എഴുതുവാൻ കഴിയുമോ നിന്നോർമകൾ കാലത്തിൻ കടലാസു കഷ്ണത്തിൽ എഴുതുവാൻ കഴിയുമോ നിൻ ഓർമ്മകൾ കഴിയില്ല കഴിയില്ല കഴിയുമായിരുന്നെങ്കിൽ കാലം മാറ്റുമോ പ്രിയതേ എന്നെ ഒരു കവിയായ് പ്രകൃതിയും കാലവും ഈ ഏഴുലോകവും വർണ്ണിക്കുന്നു ഞാൻ എൻ തൂലികയിൽ എങ്കിലും എങ്കിലും കഴിയുന്നില്ല സഖി നിന്നെക്കുറിച്ചൊന്നു വർണിക്കുവാൻ നിന്നെക്കുറിച്ചൊന്നു ചിന്തിക്കുമ്പോഴോ വരളുന്നു എൻ ഓർമ്മയും നാവും പിന്നെ എൻ തൂലികയും ആശയം നശിച്ച ഈ ഞാനൊരു കവിയോ നിന്നെ എഴുതാത്ത ഞാനൊരു കവിയോ ഞാനൊരു കവിയല്ല കവിതയല്ല കാവ്യത്തം നശിച്ച വെറും ഒരു കാഴ്ച വസ്തു…

പ്രത്യാശയുടെ ഓർമ്മ പൂവ്....

അന്നൊരു മഴയുള്ള നേരത്തു നി എന്നില്നിന്നു നടന്നു നീങ്ങിടുമ്പോൾ നിന്നിലൂടെ അന്ന് പോയ് മറഞ്ഞു എന്നിലെ ചെറു മോഹങ്ങളും വിടരാതെ തന്നെ കൊഴിഞ്ഞൊരാ പൂമൊട്ടിൻ മിഴികൾ നിറഞ്ഞു കവിഞ്ഞിടുമ്പോൾ നീ അന്നു കാണാതെ പോയ് മറഞ്ഞു എന്നിലെ നീറുന്ന നോവുകളും അറിയാതെ തന്നെ അടർന്നൊരാ പൂവിന്റെ ഇതളുകൾ മാരുതൻ തഴുകിടുമ്പോൾ, ഞാൻ ഓർത്തുപോയി അന്ന് നിന്റെ കാർകൂന്തലിൽ തിരുകിയ മുല്ലതൻ സൗരഭ്യവും ചിതലരിക്കാത്തൊരാ ചിന്തതൻ നൊമ്പരം എന്റെ ഹൃത്തിൽ നിറഞ്ഞിടുമ്പോൾ എന്റെ മനസ്സിലെ സ്പടിക ബിംബകളിൽ നിറയുന്നു നിന്നുടെ സാമിഭ്യവും. കാലം കഴിഞ്ഞുപോയി കഥയും മുറിഞ്ഞുപോയി ജീവിത നൗകയിൽ ഞാൻ ഏകനായി ഒരു നോക്കു നിന്നെ കാണുവാൻ കഴിയാതെ വിട ചെല്ലുവാനാക്കുമോ എൻ ജീവന് . നഷ്ടസ്വപ്നത്തിൻ താളുകൾ മറിയുമ്പോൾ കിനാവുകൾ കണ്ടൊരു ലോകവും മാറുമ്പോൾ ക്ഷണികമാം ജീവിതയത്രയിൽ, ഏകാന്ത പാതയിൽ ഞാൻ നടന്നകന്നീടുന്നു അവസാന നാളിങ്ങടുത്തുവന്നു ജീവിതത്തിൽ അടിത്തട്ടുമെല്ലെ തെളിഞ്ഞു വന്നു വന്നില്ല വന്നില്ല നീ മാത്രം വന്നില്ല വന്നീടുവാൻ പുതു കാര്യമില്ല. കാണുന്നു ഞാൻ ആ കാർമേഘരൂപ - മല്ല വെളുത്തൊരു പൊൻകിരണം ആറാടി മണ്ണിലേക്കുള്ള പാത തെളിയിക്കുവാൻ വന്നില്ല കാലനത്രേ. ബന്ധത്തിന