Skip to main content

തെരുവിൻ്റെ കവിക്ക്, അയ്യപ്പനൊരു സ്മരണക്കുറിപ്പ്......

“നീയറിയുന്നുവോ? ചോലമരങ്ങളിൽ സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ നീലച്ചിറകു കുഴഞ്ഞു വീഴുന്നതും”
-(ഒരു പ്രണയഗീതം) തെരുവിൻ്റെ കവി, അതെ തെരുവിൻ്റെ സ്വന്തം കവി എന്നു തന്നെയാണ് കവി അയ്യപ്പനു ചേർന്ന വിശേഷണം. മാളമില്ലാത്ത പാമ്പിനെപ്പോലെ തെരുവിനെ ഗൃഹമാക്കിയ കവി.ആധുനീക കവിതയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പുതിയ തലത്തിലേക്കുള്ള പാത സൃഷ്ടിച്ച കവി. കവിത ജീവിതവും ജീവിതം കവിതയുമാക്കിയ മറ്റൊരു കവിയെ മലയാളത്തിന് കണ്ടെത്താൻ സാധിക്കില്ല അതു തന്നെയാണ് മലയാള കവികളിൽ അയ്യപ്പനെ വ്യത്യസ്തനാക്കുന്നത്. പ്രണയവും, മരണം, ജീവിതവും തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവി. പാതയോരങ്ങളിലെ ജീർണിച്ച കടലാസു കഷ്ണങ്ങളിൽ വിരിയിച്ച ജീവിതാനുഭവങ്ങളായിരുന്നു ഓരോ അയ്യപ്പൻ കവിതകളും. കവിതയ്ക്ക് ഒരു ഉപാധി മാത്രമാണ് തൻ്റെ ജീവിതമെന്ന് കവിതകളിലൂടെ പറയാതെവച്ചു അയ്യപ്പൻ.പച്ചയായ ജീവിതo കലർപ്പിലാതെ ജീവിച്ച് തീർത്ത ഒരു പാവം മനുഷ്യൻ മറ്റുള്ളവരുടെ ഹൃദയതലങ്ങളിൽ കോരിയിട്ട വിരഹവും, പ്രണയവും, വിപ്ലവവും ഇന്നും മായാതെ നിൽക്കുന്നു. വേദനയുടെയും ദുരന്തത്തിൻ്റെയും പ്രവാചകൻ ആകുമ്പേഴും സമകാലീക വ്യവസ്ഥിതികളോടുള്ള കലഹം അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലൂടെ തന്നെയാണ്.‘കൽക്കരിയുടെ നിറമുള്ളവരോട് ' അദ്ദേഹത്തിന് കാണിച്ച് കൊടുക്കുവാനുള്ളത് സ്വന്തം ജീവിതം മാത്രമാണ്. ജീവിതം വേട്ടയാടപ്പെട്ടവൻ്റെ പൊള്ളുന്ന യാഥാർത്ഥ്യബോധമാണ് അദ്ദേഹത്തിന്റെ ഓരോ കവിതകളും. പ്രണയവും വിരഹവും ഒരേ സമയം ജീവിതത്തിലും കവിതയിലും പ്രതിഫലിപ്പിക്കുമ്പോൾ, ജീവിതത്തിൻ്റെ പ്രതിബിംബമാണോ കവിത അതോ കവിതയുടെ പ്രതിബിംബമാണോ ജീവിതം എന്ന് സംശയിക്കേണ്ടി വരും. “കരളുപങ്കിടാന്‍ വയ്യെന്റെ പ്രേമമേ പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍ “ഈ വരികളിലൂടെ അയ്യപ്പൻ എന്ന കവിയുടെ ബാഹ്യ ചിത്രം വ്യക്തമാകും അത്രമേൽ ബന്ധപ്പെട്ട് കിടക്കുന്നു അദ്ദേഹത്തിൻ്റെ ജീവിതവും കവിതയും.” വേനലേ നിനക്കൊരു രക്തസാക്ഷിയെ തരാം” എന്നതിലുടെ അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് കവിതയാകുന്ന വേനലിന് താനാകുന്ന രക്തസാക്ഷിയെ തരാം എന്ന് തന്നെയാണ് .യാഥാർത്ഥ്യബോധത്തിൽ ജീവിക്കുന്ന ഓരോരുത്തർക്കും അവനവനിൽ തന്നെ കാണാൻ കഴിയും അയ്യപ്പനെ, അയ്യപ്പൻ കവിതകളെ. തൻ്റെ കവിതകൾക്ക് വൃത്തമില്ലെന്ന് പറയുമ്പോഴും ജീവിതത്തിൻ്റെ നേർകാഴ്ചയുടെ അനുഭവം മറ്റുള്ളവരുടെ മനസ്സിലെത്തിക്കാൻ ഒരു വൃത്തത്തിൻ്റെയും ആവശ്യം ഇല്ലെന്ന് അദ്ദേഹം തൻ്റെ കവിതകളിലൂടെ വ്യക്തമാക്കുന്നു. തെരുവിൻ്റെ വേറിട്ട ശബ്ദം “കല്ലറയ്ക്ക് കാത് കൊടുക്കുമ്പോൾ” തൻ്റെ മരണം പോലും കവിതയാക്കുകയായിരുന്നു അദ്ദേഹം.ആ പച്ചയായ മനുഷ്യൻ്റെ മരണവും തെരുവിലായിരുന്നു, താൻ മുന്നേ കണ്ട അതേ മരണത്തിൻ്റെ കാഴ്ച.ആരുമറിയാതെ ആ സായാഹ്നത്തിൽ മരണപെടുമ്പോഴും ആ കൈകളിലുണ്ടായിരുന്നു ഒരു കഷ്ണo കടലാസിൻ്റെ, ജീവിതത്തിൻ്റെ നേർകാഴ്ച “കവിത”. തെരുവുവീഥിയിൽ നിന്നും നടന്നു നീങ്ങി വർഷങ്ങൾക്കുശേഷവും അദ്ദേഹം എഴുതിയ ഒരു വരിമതി പുതിയ കാലത്തിൻ്റെ പുതുമയുടെ മുഖങ്ങളിലൊരുവനെ സ്വാധീനിക്കുവാൻ. മലയാളം ഉള്ള കാലത്തോളം, മലയാളിയുള്ള കാലത്തോളം മറക്കുമോ ഈ കവിരത്നത്തിനെ …….

Comments

Popular posts from this blog

വിദ്യ__അഭ്യാസം........

കാട്ടിൽ ഒരുപാട് മൃഗങ്ങൾ ഉണ്ട് സിംഹവും, കടുവയും, കുരങ്ങനും തുടങ്ങി എല്ലാ മൃഗങ്ങളും. ഒരു ദിവസം സിംഹരാജാവ് തീരുമാനിച്ചു കാട്ടിലെ എല്ലാ മൃഗങ്ങൾക്കും വിദ്യാഭാസം നൽകാൻ. രാജാവ് എല്ലാമൃഗങ്ങൾക്കും പഠിക്കാനുള്ള syllabus തയ്യാറാക്കി പത്താം തരത്തിലുള്ള വിഷയങ്ങൾ ഇതൊക്കെയാണ് 1.മരംകയറ്റം 2.മരത്തിലെ പൂവ് പറിക്കുക 3.മരകൊമ്പ്ഒടിക്കുക എല്ലാ മൃഗങ്ങളും ഇതൊക്കെ പഠിക്കണം എങ്കിലേ പത്താം തരം ജയ്ക്കുകയുള്ളൂ... അങ്ങനെ എല്ലാരും പഠിക്കുവാൻ തുടങ്ങി exam ഒക്കെ കഴിഞ്ഞു result വന്നു......  കുരങ്ങൻ ഒഴികെ എല്ലാവരും തോറ്റു." ഈ കഥ കേട്ടിട്ട് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ..... കാലാകാലം ആയി നമ്മൾ കാണാതെ പിന്തുടരുന്ന വിദ്യാഭ്യാസ രീതി ആണിത്.കുട്ടികളുടെ താൽപര്യം പോലും ഇല്ലാതെ എന്തിനോ വേണ്ടി എന്തോ പഠിക്കുന്ന രീതി. ഓരോ കുട്ടികൾക്കും ഉള്ള talent കണ്ടുപിടിക്കുന്നത് ആകണം വിദ്യാഭാസം അത് വളർത്തി അതിൽ വളരാൻ ആകണം പഠിപ്പിച്ചുകൊടുക്കേണ്ടത്. പാടാൻ കഴിവുള്ളവനെ പാടാൻ ആണ് പഠിപ്പിക്കേണ്ടത് അല്ലാതെ അവനു integration പഠിപ്പിച്ചു കൊടുത്തിട്ട് എന്താ കാര്യം? Social responsibility, behaviour,ethics ഇതൊക്കെ അല്ലെ യഥാർത്ഥത്തിൽ ചെ

വർഷംകഴിഞ്ഞുപോയ 'quarantine' അനുഭവം.......

   മീനവെയിൽ   അയതുകൊണ്ടാവാം നല്ല വെളിച്ചം. ജനൽപഴുതിലൂടെ എന്റെ കണ്ണുകളിൽ വെളിച്ചം എത്തുമ്പോൾ തീരാത്ത ഉറക്കവുമായി ഞാൻ നോക്കുകയാണ് "ഹോ നേരം പുലർന്നോ...." എന്നത്തേയും പോലെ 'quarantine' ആണല്ലോ എന്ന ഭാവവും. പതിവിൽ നിന്ന് വ്യത്യസ്തമായി ഭൂമി വന്ദനവും കഴിഞ്ഞ് ജനൽ തുറക്കുന്നു.. "മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ വിരിയും പുലർകാലെ..." മനസ്വിനി യിൽ ചങ്ങമ്പുഴയുടെ വർണ്ണന ഓർത്തുപോയി പൂത്തുലഞ്ഞ കണികൊന്നക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന പ്രഭാത സൂര്യൻ. പച്ചപ്പും ,പ്രകൃതിരമണീയതയും,തിരക്കുപിടിച്ച ജീവിതയാത്രക്കിടയിൽ ആദ്യമായി കണ്ട പുറംകാഴ്ച.. പിന്നെ ഇതുവരെശ്രദ്ധിക്കാത്ത റേഡിയോയിൽ നിന്നും ഓടക്കുഴൽ നാദവും, എന്തോ നല്ല മനസ്സുഖം. രാവിലെ കിട്ടിയ ഉന്മേഷം എന്നെ വേറെവിടെയോ കൊണ്ടെത്തിച്ചു. കുളി കഴിഞ്ഞ് വീണ്ടും മുറിയിൽ എന്തുമ്പോൾ സ്ഥിരം കാഴ്ച പഠിച്ചിട്ടും പഠിക്കാത്ത"programming" ഉം ,വരച്ചിട്ടുംശെരിയാകാത്ത ചിത്രവും,എന്നെ നോക്കി പുഞ്ചിരിക്കുന്ന മൊബൈൽ ഉം,പിന്നെ വാഴിച്ചുതീരാറായ കുറെ പുസ്തകങ്ങളും. വ്യത്യസ്തമായി എന്തെലും ചെയ്യണമെന്ന ചിന്ത "കവിത" യിൽ ഉടക്കി.കഴിഞ്ഞകാലവും പ്