Skip to main content

വിദ്യ__അഭ്യാസം........

കാട്ടിൽ ഒരുപാട് മൃഗങ്ങൾ ഉണ്ട് സിംഹവും, കടുവയും, കുരങ്ങനും തുടങ്ങി എല്ലാ മൃഗങ്ങളും.
ഒരു ദിവസം സിംഹരാജാവ് തീരുമാനിച്ചു കാട്ടിലെ എല്ലാ മൃഗങ്ങൾക്കും വിദ്യാഭാസം നൽകാൻ. രാജാവ് എല്ലാമൃഗങ്ങൾക്കും പഠിക്കാനുള്ള syllabus തയ്യാറാക്കി പത്താം തരത്തിലുള്ള വിഷയങ്ങൾ ഇതൊക്കെയാണ്
1.മരംകയറ്റം
2.മരത്തിലെ പൂവ് പറിക്കുക
3.മരകൊമ്പ്ഒടിക്കുക
എല്ലാ മൃഗങ്ങളും ഇതൊക്കെ പഠിക്കണം എങ്കിലേ പത്താം തരം ജയ്ക്കുകയുള്ളൂ...
അങ്ങനെ എല്ലാരും പഠിക്കുവാൻ തുടങ്ങി exam ഒക്കെ കഴിഞ്ഞു result വന്നു......
 കുരങ്ങൻ ഒഴികെ എല്ലാവരും തോറ്റു."

ഈ കഥ കേട്ടിട്ട് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ.....
കാലാകാലം ആയി നമ്മൾ കാണാതെ പിന്തുടരുന്ന വിദ്യാഭ്യാസ രീതി ആണിത്.കുട്ടികളുടെ താൽപര്യം പോലും ഇല്ലാതെ എന്തിനോ വേണ്ടി എന്തോ പഠിക്കുന്ന രീതി.
ഓരോ കുട്ടികൾക്കും ഉള്ള talent കണ്ടുപിടിക്കുന്നത് ആകണം വിദ്യാഭാസം അത് വളർത്തി അതിൽ വളരാൻ ആകണം പഠിപ്പിച്ചുകൊടുക്കേണ്ടത്.
പാടാൻ കഴിവുള്ളവനെ പാടാൻ ആണ് പഠിപ്പിക്കേണ്ടത് അല്ലാതെ അവനു integration പഠിപ്പിച്ചു കൊടുത്തിട്ട് എന്താ കാര്യം?

Social responsibility, behaviour,ethics ഇതൊക്കെ അല്ലെ യഥാർത്ഥത്തിൽ ചെറിയ ക്ലാസുകളിൽ പറഞ്ഞു കൊടുക്കേണ്ടത്.
വിദ്യാഭാസം ആഭാസം ആകാതിരികൻ ഇനി എങ്കിലും മാറണം മാറിയെ പറ്റു. എന്തും പാശ്ചാത്യരേ നോക്കി പഠിക്കുന്ന നമുക്ക് വിദ്യാഭാസരീതിയിലെ മാറ്റം അവരെ കണ്ട് ഇനിയും പഠിക്കാതെ ഇരിക്കേണ്ടതുണ്ടോ?
Offline ക്ലാസ്സുകളുടെ കാര്യം ഇങ്ങാനാണെങ്കിൽ online ക്ലാസ്സുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.

കുട്ടികളുടെ കഴിവിനെ കണ്ടെത്തി അതിനെ വളർത്തി എടുക്കുന്നത് ആകണം അധ്യാപനം, അല്ലാതെ നമ്മുടെ ഇഷ്ടം അവർക്ക് അടിച്ചേല്പിക്കുന്നതാകരുത് ,എങ്കിലേ ഉന്നതവിദ്യാഭാസം നേടി തോഴിൽരഹിതരായി നടക്കുന്ന ഇന്നത്തെ സ്ഥിതി മാറ്റുവാൻ കഴിയൂ.

വിദ്യാഭാസ സമ്പ്രദായത്തിലെ നല്ല മാറ്റങ്ങൾ നമ്മുക്ക് ഇപ്പോൾ പ്രതീക്ഷിക്കുവാൻ മാത്രമേ കഴിയൂ. മാറുമെന്ന് വിശ്വാസത്തോടെ.........

Comments

Post a Comment

Popular posts from this blog

വർഷംകഴിഞ്ഞുപോയ 'quarantine' അനുഭവം.......

   മീനവെയിൽ   അയതുകൊണ്ടാവാം നല്ല വെളിച്ചം. ജനൽപഴുതിലൂടെ എന്റെ കണ്ണുകളിൽ വെളിച്ചം എത്തുമ്പോൾ തീരാത്ത ഉറക്കവുമായി ഞാൻ നോക്കുകയാണ് "ഹോ നേരം പുലർന്നോ...." എന്നത്തേയും പോലെ 'quarantine' ആണല്ലോ എന്ന ഭാവവും. പതിവിൽ നിന്ന് വ്യത്യസ്തമായി ഭൂമി വന്ദനവും കഴിഞ്ഞ് ജനൽ തുറക്കുന്നു.. "മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ വിരിയും പുലർകാലെ..." മനസ്വിനി യിൽ ചങ്ങമ്പുഴയുടെ വർണ്ണന ഓർത്തുപോയി പൂത്തുലഞ്ഞ കണികൊന്നക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന പ്രഭാത സൂര്യൻ. പച്ചപ്പും ,പ്രകൃതിരമണീയതയും,തിരക്കുപിടിച്ച ജീവിതയാത്രക്കിടയിൽ ആദ്യമായി കണ്ട പുറംകാഴ്ച.. പിന്നെ ഇതുവരെശ്രദ്ധിക്കാത്ത റേഡിയോയിൽ നിന്നും ഓടക്കുഴൽ നാദവും, എന്തോ നല്ല മനസ്സുഖം. രാവിലെ കിട്ടിയ ഉന്മേഷം എന്നെ വേറെവിടെയോ കൊണ്ടെത്തിച്ചു. കുളി കഴിഞ്ഞ് വീണ്ടും മുറിയിൽ എന്തുമ്പോൾ സ്ഥിരം കാഴ്ച പഠിച്ചിട്ടും പഠിക്കാത്ത"programming" ഉം ,വരച്ചിട്ടുംശെരിയാകാത്ത ചിത്രവും,എന്നെ നോക്കി പുഞ്ചിരിക്കുന്ന മൊബൈൽ ഉം,പിന്നെ വാഴിച്ചുതീരാറായ കുറെ പുസ്തകങ്ങളും. വ്യത്യസ്തമായി എന്തെലും ചെയ്യണമെന്ന ചിന്ത "കവിത" യിൽ ഉടക്കി.കഴിഞ്ഞകാലവും പ്