Skip to main content

Posts

Showing posts from March, 2021

വർഷംകഴിഞ്ഞുപോയ 'quarantine' അനുഭവം.......

   മീനവെയിൽ   അയതുകൊണ്ടാവാം നല്ല വെളിച്ചം. ജനൽപഴുതിലൂടെ എന്റെ കണ്ണുകളിൽ വെളിച്ചം എത്തുമ്പോൾ തീരാത്ത ഉറക്കവുമായി ഞാൻ നോക്കുകയാണ് "ഹോ നേരം പുലർന്നോ...." എന്നത്തേയും പോലെ 'quarantine' ആണല്ലോ എന്ന ഭാവവും. പതിവിൽ നിന്ന് വ്യത്യസ്തമായി ഭൂമി വന്ദനവും കഴിഞ്ഞ് ജനൽ തുറക്കുന്നു.. "മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ വിരിയും പുലർകാലെ..." മനസ്വിനി യിൽ ചങ്ങമ്പുഴയുടെ വർണ്ണന ഓർത്തുപോയി പൂത്തുലഞ്ഞ കണികൊന്നക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന പ്രഭാത സൂര്യൻ. പച്ചപ്പും ,പ്രകൃതിരമണീയതയും,തിരക്കുപിടിച്ച ജീവിതയാത്രക്കിടയിൽ ആദ്യമായി കണ്ട പുറംകാഴ്ച.. പിന്നെ ഇതുവരെശ്രദ്ധിക്കാത്ത റേഡിയോയിൽ നിന്നും ഓടക്കുഴൽ നാദവും, എന്തോ നല്ല മനസ്സുഖം. രാവിലെ കിട്ടിയ ഉന്മേഷം എന്നെ വേറെവിടെയോ കൊണ്ടെത്തിച്ചു. കുളി കഴിഞ്ഞ് വീണ്ടും മുറിയിൽ എന്തുമ്പോൾ സ്ഥിരം കാഴ്ച പഠിച്ചിട്ടും പഠിക്കാത്ത"programming" ഉം ,വരച്ചിട്ടുംശെരിയാകാത്ത ചിത്രവും,എന്നെ നോക്കി പുഞ്ചിരിക്കുന്ന മൊബൈൽ ഉം,പിന്നെ വാഴിച്ചുതീരാറായ കുറെ പുസ്തകങ്ങളും. വ്യത്യസ്തമായി എന്തെലും ചെയ്യണമെന്ന ചിന്ത "കവിത" യിൽ ഉടക്കി.കഴിഞ്ഞകാലവും പ്

തെരുവിൻ്റെ കവിക്ക്, അയ്യപ്പനൊരു സ്മരണക്കുറിപ്പ്......

“നീയറിയുന്നുവോ? ചോലമരങ്ങളിൽ സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ നീലച്ചിറകു കുഴഞ്ഞു വീഴുന്നതും” -(ഒരു പ്രണയഗീതം) തെരുവിൻ്റെ കവി, അതെ തെരുവിൻ്റെ സ്വന്തം കവി എന്നു തന്നെയാണ് കവി അയ്യപ്പനു ചേർന്ന വിശേഷണം. മാളമില്ലാത്ത പാമ്പിനെപ്പോലെ തെരുവിനെ ഗൃഹമാക്കിയ കവി.ആധുനീക കവിതയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പുതിയ തലത്തിലേക്കുള്ള പാത സൃഷ്ടിച്ച കവി. കവിത ജീവിതവും ജീവിതം കവിതയുമാക്കിയ മറ്റൊരു കവിയെ മലയാളത്തിന് കണ്ടെത്താൻ സാധിക്കില്ല അതു തന്നെയാണ് മലയാള കവികളിൽ അയ്യപ്പനെ വ്യത്യസ്തനാക്കുന്നത്. പ്രണയവും, മരണം, ജീവിതവും തൻ്റെ കവിതകളിലൂടെ ആവിഷ്ക്കരിച്ച കവി. പാതയോരങ്ങളിലെ ജീർണിച്ച കടലാസു കഷ്ണങ്ങളിൽ വിരിയിച്ച ജീവിതാനുഭവങ്ങളായിരുന്നു ഓരോ അയ്യപ്പൻ കവിതകളും. കവിതയ്ക്ക് ഒരു ഉപാധി മാത്രമാണ് തൻ്റെ ജീവിതമെന്ന് കവിതകളിലൂടെ പറയാതെവച്ചു അയ്യപ്പൻ.പച്ചയായ ജീവിതo കലർപ്പിലാതെ ജീവിച്ച് തീർത്ത ഒരു പാവം മനുഷ്യൻ മറ്റുള്ളവരുടെ ഹൃദയതലങ്ങളിൽ കോരിയിട്ട വിരഹവും, പ്രണയവും, വിപ്ലവവും ഇന്നും മായാതെ നിൽക്കുന്നു. വേദനയുടെയും ദുരന്തത്തിൻ്റെയും പ്രവാചകൻ ആകുമ്പേഴും സമകാലീക വ്യവസ്ഥിതികളോടുള്ള